Connect with us

Kerala

ബസ്സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ്സ് പാഞ്ഞുകയറി; അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി കട്ടപ്പന സ്റ്റാന്‍ഡില്‍ ഉണ്ടായ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു

Published

|

Last Updated

കട്ടപ്പന | ബസ്സ്റ്റാന്റില്‍ ബസ്സ് കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ്സ് പാഞ്ഞുകയറിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി കട്ടപ്പന സ്റ്റാന്‍ഡില്‍ ഉണ്ടായ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

കുമളി സ്വദ്ദേശി വിഷ്ണു പതിരാജ് ആണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടിരുന്നു. ബസ് സ്റ്റാന്‍ഡിലെ ചെയറിലിരുന്നു ഫോണ്‍ നോക്കുകയായിരുന്നു യുവാവ്. വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയായ വിഷ്ണു കട്ടപ്പനയില്‍ നിന്ന് തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂന്നാറില്‍ നിന്നുമെത്തി നെടുങ്കണ്ടത്തിനു പോകാന്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ദിയമോള്‍ എന്ന ബസ്സ് വിഷ്ണുവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. വിഷ്ണുവിന്റെ നെഞ്ചിനൊപ്പം ബസിന്റെ മുന്‍ഭാഗം കയറി. ഇരിപ്പിടം ഉള്‍പ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്.

കാലിന് നിസാര പരിക്കേറ്റ വിഷ്ണുവിനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ ഭീകരത മനസ്സിലായത്. സംഭവം വാര്‍ത്തയായതോടെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബൈസണ്‍വാലി സ്വദേശി സിറിള്‍ വര്‍ഗീസാണ് ബസ് ഓടിച്ചിരുന്നത്.

ഡ്രൈവര്‍ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെയാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ എം വി ഡി തുടങ്ങിയത്. ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്നോടിയായി ഡ്രൈവറോട് വ്യാഴാഴ്ച ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Latest