Connect with us

Kerala

അജ്ഞാത വാഹനമിടിച്ച് വ്യാപാരി മരിച്ചു

ഇന്നലെ രാത്രി എട്ടരയോടെയാണ് റോഡില്‍ വീണു കിടക്കുന്ന നിലയില്‍ ബിനുവിനെ കണ്ടെത്തിയത്

Published

|

Last Updated

പത്തനംതിട്ട |  അജ്ഞാത വാഹനമിടിച്ച് റോഡില്‍ കിടന്ന വ്യാപാരി മരിച്ചു. കിഴക്കുപുറം മഠത്തിലേത്ത് ബിനു (50) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് റോഡില്‍ വീണു കിടക്കുന്ന നിലയില്‍ ബിനുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം ഡോക്ടര്‍ സ്ഥിരീകരിച്ചു.

കിഴക്കുപുറത്ത് വ്യാപാരിയായ ബിനു കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴി അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തടി കയറ്റി വന്ന ലോറിയാണ് ബിനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചു. പരുക്കേറ്റ് റോഡില്‍ കിടന്ന ബിനുവിനെ ഏറെ കഴിഞ്ഞാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

 

Latest