Connect with us

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ ബിജെപി നേതാക്കൾക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ജയിച്ചിട്ടും ജയിക്കാത്ത അവസ്ഥ. ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ, കഴിഞ്ഞ പത്ത് വർഷമായി പരിചയമില്ലാത്ത കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കാൻ ബിജെപി നിർബന്ധിതരായി. സഖ്യകക്ഷികളിൽ പ്രബലരായ ജെഡിയുവും ടിഡിപിയും ശക്തരായത് സർക്കാർ രൂപവത്കരണം തലവേദനയാക്കി. കൂടുതൽ ക്യാബിനറ്റ് മന്ത്രിപദവികളും സ്പീക്കർ സ്ഥാനം ഉൾപ്പെടെ നിർണായക വകുപ്പുകളും സഖ്യകക്ഷികൾ ചോദിച്ചതോടെ ബിജെപി ശരിക്കും കുഴങ്ങി. ഒടുവിൽ ഒരു വിധം സമവായമുണ്ടാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ ഡി എ സർക്കാർ അധികാരമേറ്റെടുത്തു.

Latest