Kuwait
കുവൈത്തിൽ രാജ്യ വ്യാപകമായി മയക്ക് മരുന്നിനെതിരെ ക്യാമ്പയിൻ ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം
പ്രാദേശികവും അന്തർ ദേശിയവുമായ വിദഗ്ദ്ധരുടെ സഹായത്തോടെ പൊതു ജനങ്ങളെ ബോധവത്കരിക്കുക, മയക്ക് മരുന്നിനെതിരെ പോരാടുക, മയക്ക് മരുന്ന് പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്.
കുവൈത്ത് സിറ്റി | പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അൽ നവാഫ് അൽ അഹ്‌മദ് അൽ സബാഹിന്റെ നിർദേശപ്രകാരം രാജ്യ വ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിക്കാൻ കുവൈത്ത് മന്ത്രി സഭ തീരുമാനിച്ചു. സൈഫ് പാലസിൽ ചേർന്ന മന്ത്രി സഭയുടെ പ്രതിവാര യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് ഉപ പ്രധാന മന്ത്രിയും കാബിനറ്റ്കാര്യ സഹമന്ത്രിയുമായ ബറാക്ക് അൽ ശീതൻ പ്രസ്ഥാവനയിൽ പറഞ്ഞു.
പ്രാദേശികവും അന്തർ ദേശിയവുമായ വിദഗ്ദ്ധരുടെ സഹായത്തോടെ പൊതു ജനങ്ങളെ ബോധവത്കരിക്കുക, മയക്ക് മരുന്നിനെതിരെ പോരാടുക, മയക്ക് മരുന്ന് പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക കാര്യങ്ങൾ, കമ്മ്യൂണിറ്റി വികസനം, ഔഖാഫു, ഇസ്ലാമിക കാര്യങ്ങൾ, ഇൻഫാർമേഷൻ തുടങ്ങിയ മന്ത്രാലയങ്ങളും മറ്റു നിരവധി സർക്കാർ ഏജൻസികളും ഇതിൽ പങ്കാളികളാകും.
ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സാരീതികൾ ഉപയോഗിക്കുന്ന മയക്കു മരുന്ന് പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കാൻ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി അൽ ഷീതൻ അറിയിച്ചു.
ഇബ്രാഹിം വെണ്ണിയോട്