Connect with us

Policy announcement speech

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കും

ഈ മാസം 25 നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ സമ്മേളനത്തിനു തുടക്കം കുറിച്ചുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കും. ഈ മാസം 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകും. ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നയപ്രഖ്യാപന പ്രസംഗ ത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഗൗരവതരമായ ആലോചനകളാണു നടക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിലുള്ള വിമര്‍ശനം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്നു കണക്ക് നിരത്തി വിശദീകരിക്കും. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനവും ഉള്‍പ്പെടുത്തും.

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. മന്ത്രിസഭാ യോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ഗവര്‍ണര്‍ക്ക് തിരുത്തല്‍ ആവശ്യപ്പെടാം. തനിക്കു വിയോജിപ്പുള്ള ഭാഗങ്ങള്‍ വായിക്കാതെ വിടാനുള്ള സാധ്യതയുമുണ്ട്.

Latest