Connect with us

International

പശുക്കുട്ടിയെ നാട് കാണിക്കാനിറങ്ങി; റഷ്യയിൽ യു എസ് യുവതിക്ക് തടവ്

സസ്യബുക്കാണെന്നും മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവളാണെന്നുമാണ് യുവതിയുടെ അവകാശവാദം

Published

|

Last Updated

മോസ്കോ | പശുക്കുട്ടിയുമായി നാട് ചുറ്റാനിറങ്ങിയ യുവതിക്ക് റഷ്യൻ കോടതി തടവ് വിധിച്ചു. കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് നടപടി. സസ്യബുക്കാണെന്നും മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവളാണെന്നും അവകാശപ്പെടുന്ന അമേരിക്കൻ പൗരയായ യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ആലീസിയ ഡേക്ക് 13 ദിവസത്തെ തടവും 20,000 റൂബിൾ പിഴയും വിധിച്ചു. മുദ്രാവാക്യം വിളിച്ച് റെഡ് സ്ക്വയറിലൂടെ നടന്നുവെന്നും കന്നുകുട്ടിയെ ഉപയോഗിച്ച് പ്രത്യേക ആശയ പ്രചാരണം നടത്തിയെന്നുമാണ് കോടതി സംഭവത്തെക്കുറിച്ച് പറയുന്നത്.

മോസ്കോയിലെ ട്രെവര്‍സ്കോയി ജില്ലാ കോടതിയുടേതാണ് തീരുമാനം. ചൊവ്വാഴ്ചയാണ് അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് അലീസിയ ഡേ അറസ്റ്റിലായത്. അറവ് ശാലയിൽ നിന്ന് വാങ്ങിയതാണ് ഈ പശുക്കുട്ടിയെന്നും മരണത്തിൽ നിന്ന് രക്ഷപ്പെട്ട പശുവിനെ രാജ്യം കാണിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്നും ഡേ കോടതിയെ അറിയിച്ചു.

കപട മൃഗ സ്നേഹം കാണിക്കുന്നുവളാണെന്ന് ഡേക്കെതിരെ ആക്ഷേപമുണ്ട്.

Latest