Connect with us

Kerala

ക്യാമ്പയിൻ സജീവം; ഇന്ന് സിറാജ് ഡേ

സംസ്ഥാനത്തെ 14 ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും കർണാടകയിലെ മംഗളൂരുവിലും കുടകിലും നടത്തുന്ന ക്യാമ്പയിൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആവേശത്തോടെയാണ് നാട് ഏറ്റെടുത്തത്.

Published

|

Last Updated

കോഴിക്കോട് | ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് ഇന്ന് സിറാജ് ഡേ. പ്രാസ്ഥാനിക കുടുംബം ഒന്നാകെ ധർമാക്ഷരിയുടെ പ്രചാരണ ക്യാമ്പയിനിൽ ഇന്ന് പങ്കുചേരും. ഇന്ന് മുതൽ ഒക്്‌ടോബർ 15വരെ തുടരുന്ന ക്യാമ്പയിനിൽ മത, സാമൂഹിക, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേരെ വരിക്കാരായി ചേർക്കും.

സംസ്ഥാനത്തെ 14 ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും കർണാടകയിലെ മംഗളൂരുവിലും കുടകിലും നടത്തുന്ന ക്യാമ്പയിൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആവേശത്തോടെയാണ് നാട് ഏറ്റെടുത്തത്. ജില്ല, സോൺ , സർക്കിൾ പ്രമോഷൻ കൗൺസിലുകൾ, യൂനിറ്റ് സിറാജ് ടീം എന്നിവ രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്.

കേരള മുസ്്‌ലിം ജമാഅത്തിന് കീഴിൽ എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ഉൾപ്പെടുന്ന പ്രസ്ഥാന കുടുംബം ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സജീവമാണ്. അക്ഷര ദീപം പദ്ധതി ഇത്തവണ മദ്റസകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ മുഅല്ലിംകളും ആവേശത്തിലാണ്. ഇന്നത്തെ സിറാജ് ഡേയുടെ അടുക്കും ചിട്ടയോടെയുമുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രാസ്ഥാനിക കുടുംബം ഒരുങ്ങിക്കഴിഞ്ഞു.
വീടുകളിലും കവലകളിലും കയറിയിറങ്ങി വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക മാധ്യമങ്ങളിലും സിറാജ് എന്ന അക്ഷര വെളിച്ചം ഇന്ന് സ്റ്റാറ്റസിലും പോസ്റ്റിലുമായി തിളങ്ങും.

സംസ്ഥാന തലത്തിൽ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി ചെയർമാനും അബ്ദുൽ മജീദ് കക്കാട് ജനറൽ കൺവീനറുമായ സിറാജ് പ്രമോഷൻ കൗൺസിലാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

Latest