National
സ്ഥാനാര്‍ഥി മരിച്ചു ; മേഘാലയയിലെ സോഹിയോങ്ങില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു
മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ എച്ച് ഡി ആര്‍ ലിംഗ്‌ദോ ഫെബ്രുവരി 20 ന് ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
ഷില്ലോങ്| ഫെബ്രുവരി 27-ന് നടത്താനിരുന്ന മേഘാലയയിലെ സോഹിയോങ് അസംബ്ലി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്ഥാനാര്‍ത്ഥികളില്‍ ഒരാളുടെ മരണത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ എച്ച് ഡി ആര്‍ ലിംഗ്‌ദോ ഫെബ്രുവരി 20 ന് ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
ഫെബ്രുവരി 27 ന് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടത്താനിരുന്ന സാഹിയോംഗ് അസംബ്ലി മണ്ഡലത്തിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്നത് വരെ മാറ്റിവച്ചിരിക്കുന്നെന്ന് മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവില്‍ പറഞ്ഞു.
1988-1998 കാലഘട്ടത്തില്‍ ഈസ്റ്റ് ഖാസി ഹില്‍സിലെ മണ്ഡലത്തെയാണ് ലിംഗ്‌ദോ ആദ്യമായി പ്രതിനിധീകരിച്ചത്. ഹില്‍സ് സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാംലിന്‍ മല്‍ന്‍ജിയാങ്ങിനോട് പരാജയപ്പെട്ടപ്പോള്‍ 2003-ലും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും 2018 വരെ അദ്ദേഹം വീണ്ടും വിജയിച്ചു.