Connect with us

Kerala

മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും; സര്‍ക്കാറിനെ വിചാരണ നടത്താന്‍ തിരഞ്ഞെടുപ്പ് അവസരമാക്കും: വി ഡി സതീശന്‍

ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേടുമെന്നും വി ഡി സതീശന്‍ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ഥിയെ താനല്ല പ്രഖ്യാപിക്കേണ്ടതെന്നും അത് കെപിസിസി പ്രസിഡന്റാണ് ചെയ്യുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയം മാത്രമല്ല കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിനെ വിചാരണ ചെയ്യാന്‍ കൂടി തിരഞ്ഞെടുപ്പ് അവസരമാക്കും. മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേടുമെന്നും വി ഡി സതീശന്‍ പറഞ്ഞു

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍

Latest