Kerala
വയനാട് വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു
സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
നടവയല്‍ | വയനാട് നെയ്ക്കുപ്പയില്‍ വീടിനുസമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ കാട്ടാന തകര്‍ത്തു. പോലീസ് സേനാംഗം മുണ്ടക്കല്‍ അജേഷിന്റെ കാറും ബൈക്കുമാണ് ആന തകര്‍ത്തത്.
അജേഷ് വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതായിരുന്നു വാഹനങ്ങള്‍. കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ക്കുകയും ബൈക്ക് ചവിട്ടിമറിച്ചിടുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. എന്‍ജിയര്‍ പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം വാഹന ഉടമയായ അജേഷിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ അറിയിച്ചു.
---- facebook comment plugin here -----