Connect with us

Kerala

ആംബുലന്‍സിന് വഴിമുടക്കി കാര്‍; ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കാസര്‍കോടുനിന്ന്  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിനാണ് മുന്നിലോടിയ കാര്‍ വഴി തടഞ്ഞത്

Published

|

Last Updated

കാസര്‍കോട്  | ആംബുലന്‍സിന് വഴി മുടക്കി അപകടകരമായി കാറോടിച്ചെന്ന് പരാതി. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കാസര്‍കോടുനിന്ന്  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിനാണ് മുന്നിലോടിയ കാര്‍ വഴി തടഞ്ഞത്.

മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെ ആംബുലന്‍സിന് മുന്നില്‍ കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴി തടഞ്ഞ് ഓടിച്ചതായാണ് പരാതി. സംഭവത്തില്‍ ആംബുന്‍സ് ഡ്രൈവര്‍ മോട്ടോര്‍ വാഹന വകുപ്പിനു പരാതി നല്‍കി. പരാതി ലഭിച്ചിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest