Connect with us

National

കാർ സഡൻ ബ്രേക്കിട്ടു; തല വിൻഷീൽഡിലിടിച്ച് മമതാ ബാനർജിക്ക് പരുക്കേറ്റു

ബർധമാനിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

Published

|

Last Updated

കൊൽക്കത്ത | കാർ സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് തല കാറിന്റെ വിൻഷീൽഡിലിടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരുക്കേറ്റു. മമതയുടെ വാഹന വ്യൂഹത്തിലേക്ക് മറ്റൊരു കാർ പെട്ടെന്ന് കയറിയപ്പോൾ ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരന്നു. ഇതിന്റെ ആഘാതത്തിൽ മമതയുടെ തല കാറിന്റെ വിൻഷീൽഡിൽ ചെന്നിടിച്ചു.

ബർധമാനിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഹെലികോപ്റ്റർ മാർഗമാണ് മമത മടങ്ങേണ്ടിയിരുന്നത്. എന്നാൽ കനത്ത മൂടൽ മഞ്ഞും മഴയും കാരണം ഹെലികോപ്റ്റർ യാത്ര ദുസ്സഹമായതിനാൽ കാറിൽ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

പരുക്ക് പറ്റിയെങ്കിലും വൈദ്യസഹായത്തിന് കാത്തു നിൽക്കാതെ മമത കൊൽക്കത്തയിലേക്ക് മടങ്ങി. പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.

Latest