Connect with us

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു

കാറിലുണ്ടായിരുന്നയാള്‍ ഇറങ്ങി ഓടിയതിനാല്‍ ദുരന്തം ഒഴിവായി

Published

|

Last Updated

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ആഡംബര കാറിന് തീപിടിച്ചപ്പോൾ

തിരുവനന്തപുരം |  കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ബിഎംഡബ്ല്യു കാറിനാണ് തീപ്പിടിച്ചത്.കാറിലുണ്ടായിരുന്നയാള്‍ ഇറങ്ങി ഓടിയതിനാല്‍ ദുരന്തം ഒഴിവായി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം.നാട്ടുകാരും പോലീസും ചേര്‍ന്ന് തീ അണക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. കഴക്കൂട്ടത്ത് നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങളാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് സെന്ററില്‍ നിന്നും ടെസ്റ്റ് ഡ്രൈവിനായി ഓടിച്ചു നോക്കുന്നതിനിടെയായിരുന്നു വാഹനത്തിന് തീ പിടിച്ചത്.

 

---- facebook comment plugin here -----

Latest