Connect with us

Kerala

25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു;അഞ്ചുവയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്

പരിചയമില്ലാത്ത വഴിയില്‍ രാത്രിയില്‍ മഴയത്ത് സഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് അഞ്ചുവയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്.നെയ്യാര്‍ കനാലിലെ 25 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും ഗുരുതരപരുക്കുകളില്ല.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ബന്ധുവീട്ടില്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ശക്തമായ മഴയില്‍ മണ്ണ് ഇടിഞ്ഞുപോയതിനാല്‍ കാര്‍ കനാലിലേക്ക് മറിയുകയായിരുന്നു. സാധാരണ പോകാറുള്ള റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതിനാലാണ് കുടുംബം ഈ അപകടം സംഭവിച്ച വഴിക്ക് യാത്ര തിരിച്ചത്.

പരിചയമില്ലാത്ത വഴിയില്‍ രാത്രി മഴയത്ത് സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കിയത്.

 

Latest