Connect with us

Kerala

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം

Published

|

Last Updated

തിരുവല്ല | ഇടിഞ്ഞില്ലം – കാവുംഭാഗം റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസംഘം എത്തി കാർ വെള്ളക്കെട്ടിൽ നിന്നും കരയ്ക്ക് എത്തിച്ചു.

Latest