Connect with us

Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കുമാരനല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്.

Published

|

Last Updated

കോട്ടയം | കുടമാളൂര്‍ കിംസ് ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ചു. കുമാരനല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കൃഷ്ണകുമാറും സഹോദരിയും ആശുപത്രിയില്‍ പോയി മടങ്ങിവരുന്ന വഴിയായിരുന്നു അപകടം. കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇരുവരും കാറില്‍ നിന്നും പുറത്തിറങ്ങി ബോണറ്റ് ഉയര്‍ത്തിവെച്ചു .തുടര്‍ന്ന് പെട്ടന്ന് കാറില്‍ നിന്നും തീ ആളിപടരുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കൃഷ്ണകുമാറിനും സഹോദരിക്കും സംഭവത്തില്‍ യാതൊരുവിധ പരിക്കുകളും ഇല്ല.

Latest