Kerala
വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്.
കോഴിക്കോട്| കോഴിക്കോട് വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ പുതിയ സ്റ്റാന്‍ഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്. അടക്കാതെരു സ്വദേശി കൃഷ്ണ മണിയുടെ കാറിനാണ് തീപിടിച്ചത്.
രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍ നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്. ഡ്രൈവര്‍ കാറില്‍ നിന്ന് ഉടന്‍ ഇറങ്ങി സ്ഥലത്ത് നിന്ന് മാറി.
ഡ്രൈവര്‍ ഇറങ്ങിയതിന് പിന്നാലെ കാറില്‍ നിന്ന് തീ ആളി പടര്‍ന്നു. വടകര അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചയത്. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
---- facebook comment plugin here -----