Connect with us

Kerala

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വളമംഗലം സ്വദേശി പുത്തന്‍പുരക്കന്‍ ശ്രീധരന്റെ മാരുതി റിറ്റ്സ് കാറിനാണ് തീ പിടിച്ചത്.

Published

|

Last Updated

മലപ്പുറം| മലപ്പുറം മുണ്ടുപറമ്പ് മച്ചിങ്ങല്‍ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.40 ഓടെയാണ് സംഭവം. വളമംഗലം സ്വദേശി പുത്തന്‍പുരക്കന്‍ ശ്രീധരന്റെ മാരുതി റിറ്റ്സ് കാറിനാണ് തീ പിടിച്ചത്.

വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തീ പടര്‍ന്നത് കണ്ട ഉടന്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ അത്യാഹിതം ഒഴിവായി. വാഹനത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണുള്ളത്. എഞ്ചിന്‍ ഭാഗത്തേക്ക് തീ അധികം പടര്‍ന്നിട്ടില്ല.

മലപ്പുറം ഫയര്‍ സ്റ്റേഷനില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. സ്റ്റേഷന്‍ ഓഫിസര്‍ ഇ.കെ. അബ്ദുല്‍ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

 

 

Latest