Connect with us

Kerala

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

യാത്രക്കാര്‍ പുറത്തിറങ്ങിയ ഉടന്‍തന്നെ കാര്‍ ആളിക്കത്തുകയായിരുന്നു

Published

|

Last Updated

തൃശൂര്‍  | കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ച് കത്തിനശിച്ചു. ദേശീയപാതയില്‍ മുരിങ്ങൂരില്‍ ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് സംഭവം. തൃശൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍

കാറില്‍ നിന്ന് പുകയുയരുകയും കരിഞ്ഞ ഗന്ധം വരികയും ചെയ്തതോടെ യാത്രക്കാര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. യാത്രക്കാര്‍ പുറത്തിറങ്ങിയ ഉടന്‍തന്നെ കാര്‍ ആളിക്കത്തുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാര്‍ ഓടിച്ചത്. ചാലക്കുടിയില്‍ നിന്ന് അഗ്‌നിശമനസേനയെത്തി തീകെടുത്തിയ ശേഷം കാര്‍ റോഡില്‍ നിന്ന് മാറ്റി. അതേ സമയം കാര്‍ കത്താനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.

 

Latest