Kerala
രാമനാട്ടുകര- തൊണ്ടയാട് ബൈപാസില്‍ കാര്‍ കത്തി നശിച്ചു
തീപടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഡ്രൈവര്‍ ഇറങ്ങി രക്ഷപ്പെട്ടു.
കോഴിക്കോട് | രാമനാട്ടുകര- തൊണ്ടയാട് ബൈപാസില്‍ കാര്‍ കത്തി നശിച്ചു. ഇന്ന് വൈകുന്നേരം 5.45ന് പാലാഴി കൂടത്തുംപാറയിലാണ് തീപ്പിടിത്തമുണ്ടായത്.
തീപടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഡ്രൈവര്‍ ഇറങ്ങി രക്ഷപ്പെട്ടു. തീപ്പിടിത്തത്തെത്തുടര്‍ന്ന് ബൈപ്പാസില്‍ ഗതാഗതം തടസ്സപ്പെട്ടു.
---- facebook comment plugin here -----