Kerala
കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു
ഇലന്തൂര്‍ പരിയാരത്ത് സ്വകാര്യ ധനകാര്യസ്ഥാനത്തിലെ ജീവനക്കാരനാണ്

കോഴഞ്ചേരി | നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഇലന്തൂര്‍ ചൂരത്തലയ്ക്കല്‍ ജോസ് ചാക്കോയുടെ മകന്‍ സജു ജോസഫ് (27) ആണ് മരിച്ചത്. ഇലന്തൂര്‍ പരിയാരത്ത് സ്വകാര്യ ധനകാര്യസ്ഥാനത്തിലെ ജീവനക്കാരനാണ്.
ധനകാര്യ സ്ഥാപനത്തിന്റെ ഉടമയോടൊപ്പം വ്യാഴാഴ്ച രാത്രി 11.15 ഓടെ ചെങ്ങന്നൂര്‍ ഭാത്തുനിന്നു വന്ന വാഹനം നിയന്ത്രണം വിട്ട് ആറാട്ടുപുഴ ദേവീക്ഷേത്ര കരയോഗമന്ദിരത്തിന്റെ മതിലിലേക്ക് ഇടിക്കുകയായിരുന്നു. സിജി ജോസ് ആണ് സജുവിന്റെ മാതാവ്. സഹോദരന്‍: ജോജി ജോസ്. സംസ്‌കാരം പിന്നീട്.
---- facebook comment plugin here -----