Connect with us

Kerala

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; വീട്ടമ്മ മരിച്ചു

കുടയത്തൂര്‍ ശരംകുത്തി സ്വദേശി പടിപുരയ്ക്കന്‍ വീട്ടില്‍ മേരി ജോസഫ് (75)ആണ് മരിച്ചത്.

Published

|

Last Updated

തൊടുപുഴ| പള്ളി പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ തൊടുപുഴ -വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുടയത്തൂര്‍ ശരംകുത്തി സ്വദേശി പടിപുരയ്ക്കന്‍ വീട്ടില്‍ മേരി ജോസഫ് (75)ആണ് മരിച്ചത്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശരംകുത്തി സ്വദേശി പടിപ്പുരക്കല്‍ അഡ്വ. ഗ്രേസി കുര്യാക്കോസ് (60), ടെഡ് ജോസ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 3.10 നാണ് അപകടം.

 

 

Latest