Connect with us

National

കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയ ശേഷം എതിരെ വന്ന ട്രക്കിലിടിച്ചു; അഞ്ച് ഡോക്ടര്‍മാര്‍ മരിച്ചു

ആഗ്ര - ലക്‌നോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.

Published

|

Last Updated

ലക്‌നോ| കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയ ശേഷം എതിരെ വന്ന ട്രക്കിലിടിച്ച് അപകടം. അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ ആഗ്ര – ലക്‌നോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഒരാള്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ഡോക്ടര്‍മാര്‍ ലക്‌നോവില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിലെ പിജി ഡോക്ടര്‍മാരാണ് മരിച്ചത്. ഡോ. അനിരുദ്ധ് വര്‍മ, ഡോ. സന്തോഷ് കുമാര്‍ മൗര്യ, ഡോ. ജൈവീര്‍ സിംഗ്, ഡോ. അരുണ്‍ കുമാര്‍, ഡോ. നാര്‍ദേവ് എന്നിവരാണ് മരിച്ചത്.

ലക്‌നോവില്‍ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്നു കാര്‍. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് തിര്‍വയിലെ സിഐ പ്രിയങ്ക ബാജ്പേയ് പറഞ്ഞു.

 

 

Latest