Kerala
കോന്നിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി; പ്രദേശത്ത് നാളെ വനപാലകര്‍ പരിശോധന നടത്തും
ജഡത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കോന്നി | കോന്നിയില്‍ വീണ്ടും കാട്ടാനയെ ചത്ത നിലയില്‍ കണ്ടെത്തി. കോന്നി നടുവത്തുംമുഴി പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
ജഡത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. നാളെ വനപാലകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തും.
ഇക്കഴിഞ്ഞ തിങ്കളാഴ്ച കോന്നി തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട മണ്‍പിലാവില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു. മരങ്ങാട്ട് വീട്ടില്‍ ബാലകൃഷ്ണന്‍ നായരുടെ പുരയിടത്തില്‍ അവശനിലയില്‍ കിടന്നിരുന്ന ആനയാണ് ചരിഞ്ഞത്.
---- facebook comment plugin here -----