Connect with us

Kerala

ചെത്തുതൊഴിലാളിയെ അയല്‍വാസി കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി

സൈക്കിളില്‍ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു

Published

|

Last Updated

വാഴൂര്‍ |  മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ചെത്തുതൊഴിലാളിയെ അയല്‍വാസിയായ യുവാവ് കരിങ്കല്ലിന് ഇടിച്ചു കൊന്നു. ചാമംപതാല്‍ കറിയാപറമ്പില്‍ ബിജു (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചാമംപതാല്‍ വെള്ളാറപ്പള്ളി വീട്ടില്‍ അപ്പു (23) വിനെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലരയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം.

തെങ്ങ് ചെത്താനായി സൈക്കിളില്‍ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ബിജുവിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇയാളെ ചാമംപതാല്‍ ഭാഗത്തു നിന്നും പോലീസ് പിടികൂടി. രക്തം വാര്‍ന്നു റോഡില്‍ കിടന്ന ബിജു സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ഇവര്‍ തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബിജുവിന്റെ ഭാര്യ:തങ്കമ്മ. മക്കള്‍: ബിജേഷ്, അഭിലാഷ്.

 

---- facebook comment plugin here -----

Latest