Ongoing News
ഹറം പള്ളിയിലെ പരവതാനികള്‍; വിശേഷങ്ങളറിയാം
200 കിലോമീറ്ററാണ് പരവതാനികളുടെ ആകെ നീളം. പരവതാനികള്‍ക്ക് ഈട് ഉറപ്പാക്കാനും കനത്ത ചൂടിനെ പ്രതിരോധിക്കാനും കഴിയും.

മക്ക | ഇസ്‌ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വിരിച്ചിരിക്കുന്ന 33,000 പരവതാനികളുടെ ആകെ നീളം 200 കിലോമീറ്ററാണ്. വിശുദ്ധ റമസാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടനത്തിനായി ഹറമിലേക്ക് ഒഴുകിയെത്തുന്ന വിശ്വാസികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിനായി ഉയര്‍ന്ന നിലവാരത്തിലുള്ള പരവതാനികളാണ് ഹറം പള്ളിക്കകത്തും ഹറമിന്റെ മുറ്റങ്ങളിലുമായി വിരിച്ചിരിക്കുന്നത്.
ഈ പരവതാനികള്‍ക്ക് ഈട് ഉറപ്പാക്കാനും കനത്ത ചൂടിനെ പ്രതിരോധിക്കാനും കഴിയും. പരവതാനികള്‍ അവയുടെ മികച്ച ഗുണനിലവാരം, മികച്ച കരകൗശല വൈദഗ്ധ്യം, സുസ്ഥിരതാ മാനദണ്ഡം എന്നിവയാണ് ആഡംബര പരവതാനികളുടെ പ്രധാന സവിശേഷത.
പരവതാനികള്‍ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഓട്ടോമേറ്റഡ് ലോണ്‍ഡ്രികള്‍ ഘടിപ്പിച്ച കാര്‍പെറ്റ് വാഷിംഗ് പ്ലാന്റും മക്കയില്‍ സ്ഥാപിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അഞ്ച് ഘട്ടങ്ങളിലായാണ് പരവതാനികള്‍ വൃത്തിയാക്കുന്നത്. 1.2 മീറ്റര്‍ ഃ 4 മീറ്റര്‍, 1.2 മീറ്റര്‍ ഃ 3 മീറ്റര്‍ വലിപ്പങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന ഓരോ പരവതാനിയും 1.6 സെന്റീമീറ്റര്‍ കനമാണ് ഉള്‍ക്കൊള്ളുന്നത്. ഈ വര്‍ഷം ഹറമിലെ ശുചീകരണ ജോലികള്‍ക്കായി 13,000 പേരെയാണ് മൂന്ന് ഷിഫ്റ്റുകളിലായി നിയമിച്ചിരിക്കുന്നത്,
തീര്‍ഥാടകരുടെ കര്‍മങ്ങള്‍ തടസ്സപ്പെടുത്താതെ വെറും 35 മിനുട്ടിനുള്ളില്‍ പള്ളിയില്‍ പൂര്‍ണ തോതിലുള്ള ശുചീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ഇരുഹറം കാര്യാലയ ജനറല്‍ അതോറിറ്റി അറിയിച്ചു.