Connect with us

Kerala

ആരോപണമുന്നയിച്ച തന്നെ കുറ്റവാളിയാക്കി; കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്; പിവി അന്‍വര്‍

മരംമുറികേസില്‍ അന്വേഷണം പരിതാപകരം

Published

|

Last Updated

മലപ്പുറം |പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നു എന്നാല്‍ എഡിജിപിക്കെതിരായ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നതെന്ന് ബോധ്യപ്പെട്ടെന്ന് പിവി അന്‍വര്‍ എംഎല്‍എ.താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണം നടക്കുമെന്ന  ഉറപ്പ് പാര്‍ട്ടി ലംഘിച്ചു. ഇനി പരാതികളുമായി ഹൈക്കോടതിയിലേക്ക് പോകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

എസ്പി ഓഫീസിലെ മരംമുറി കേസിലും സ്വര്‍ണം പൊട്ടിക്കല്‍ കേസിലും അന്വേഷണം കാര്യക്ഷമമല്ല. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ കേസ് അന്വേഷണവും ശരിയായ ദിശയിലല്ല. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.തനിക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണെന്നും അന്‍വര്‍ പറഞ്ഞു.

പി ശശിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. പരാതിയില്‍ കഴമ്പില്ലെങ്കില്‍ അതിന്റെ അര്‍ഥം പരാതി ചവറ്റുകുട്ടയില്‍ എന്നല്ലേ.ഇത് എനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. നീതിപൂര്‍വ്വമായ ഒന്നും നടക്കുന്നില്ല. പരാതിയുമായി നിയമവഴിയിലേക്ക്  തന്നെ നീങ്ങുമെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വര്‍ കാര്യം വ്യക്തമാക്കിയത്. അന്‍വറിനോട് പരസ്യപ്രതികരണം നടത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് താക്കീത് നല്‍കിയിരുന്നു ഇത് തള്ളികൊണ്ടാണ് അദ്ദഹം വീണ്ടും മാധ്യമങ്ങളെ കണ്ടത്.

Latest