Kerala
എല്‍ദോസിനെതിരായ കേസ്; പരാതിക്കാരിയുടെ വീട്ടില്‍ തെളിവെടുപ്പ്
എല്‍ദോസുമായെത്തിയാണ് അന്വേഷണ സംഘം തെളിവെടുക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിലാണ് തെളിവെടുപ്പ്.

തിരുവനന്തപുരം | എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയായ യുവതിയുടെ വീട്ടില്‍ തെളിവെടുപ്പ്. എല്‍ദോസുമായെത്തിയാണ് അന്വേഷണ സംഘം തെളിവെടുക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിലാണ് തെളിവെടുപ്പ്.
കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹരജി നല്‍കിയിട്ടുണ്ട്. എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യണമെങ്കില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
---- facebook comment plugin here -----