Kerala
ഇടവേള ബാബു,മുകേഷ് എന്നിവര്‍ക്കെതിരായ കേസ്; എ എം എം എ ഓഫീസില്‍ പോലീസ് പരിശോധന
നടിയുടെ പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സെപ്റ്റംബര്‍ മൂന്ന് വരെ തടഞ്ഞിരിക്കുകയാണ്.
കൊച്ചി | കൊച്ചിയിലെ എ എം എം എ ഓഫീസില്‍ പോലീസ് പരിശോധന. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ഇവര്‍ സംഘടനയുടെ ഭാരവാഹികള്‍ ആയിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തു.
അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം ആരോപിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
നടിയുടെ പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സെപ്റ്റംബര്‍ മൂന്ന് വരെ തടഞ്ഞിരിക്കുകയാണ്.
---- facebook comment plugin here -----