Connect with us

Kerala

ബസ് കാത്തുനിന്ന വിദ്യാര്‍ഥികളെ മര്‍ദിച്ച കേസ്; മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍

കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ബസ് കത്ത് നില്‍ക്കുമ്പോള്‍ ആണ് വിദ്യാര്‍ഥികളായ അനു, ശ്രീറാം, ആദീഷ് എന്നിവരെ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  ബസ് കാത്തുനിന്ന വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍. കട്ടയ്‌ക്കോട് സ്വദേശി സജിത് (22), നാടുകാണി സ്വദേശി അബിന്‍ (19), കട്ടയ്‌ക്കോട് സ്വദേശി അനുരാജ് (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒന്നാം പ്രതി കട്ടയ്ക്കോട്, നാടുകാണി, ബിബി ഭവനില്‍ അഭിഷേക് (19) ഇന്നലെ അറസ്റ്റിലായിരുന്നു.

കട്ടയ്‌ക്കോട് സ്വദേശി നിതിന്‍ (24) ആയി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ 27 ന് വൈകുന്നേരം കോളജ് കഴിഞ്ഞ് കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ബസ് കത്ത് നില്‍ക്കുമ്പോള്‍ ആണ് ആര്‍ പി എം (കിക്മ) കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ അനു, ശ്രീറാം, ആദീഷ് എന്നിവരെ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

Latest