Connect with us

Ongoing News

മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്; ബജ്റംഗ്ദൾ നേതാവായ മുഖ്യപ്രതിയെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി പോലീസ്

രാജസ്ഥാന്‍ പൊലീസ് പുറത്തുവിട്ട 8 പ്രതികളുടെ ചിത്രങ്ങളില്‍ മോനു മനേസറെന്ന മുഖ്യ പ്രതിയുടെ ചിത്രം ഇല്ല

Published

|

Last Updated

ഭിവാനി| ഹരിയാനയിലെ ഭിവാനിയില്‍ രണ്ട് മുസ്ലിം യുവാക്കളെ വാഹനത്തില്‍ ചുട്ടുകൊന്ന കേസിലെ മുഖ്യ പ്രതിയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി പൊലീസ്. ഇയാളെ എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ പൊലീസിന്റെ നടപടി.

ബജ്‌റംഗ്ദള്‍ നേതാവായ പ്രധാന പ്രതി മോനു മനേസറെന്ന മോഹിത് യാദവിനെയാണ് പൊലീസ് പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശികളായ നസീര്‍(25), ജുനൈദ്(35) എന്നിവരെയാണ് പശുക്കടത്ത് ആരോപിച്ച് ഒരു സംഘം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയി ചുട്ടുകൊന്നത്. എന്നാല്‍ രാജസ്ഥാന്‍ പൊലീസ് പുറത്തുവിട്ട 8 പ്രതികളുടെ ചിത്രങ്ങളില്‍ മോനു മനേസറെന്ന മുഖ്യ പ്രതിയുടെ ചിത്രം ഇല്ല.

രാജസ്ഥാനിലെ ഗോപാല്‍ഗഢ് സ്വദേശികളായ നസീറിനെയും ജുനൈദിനെയും പശുക്കടത്ത് ആരോപിച്ചാണ് രാജസ്ഥാനിലെ ഭരത്പൂരില്‍നിന്നും പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം കാറിനകത്ത് ജീവനോടെ കത്തിക്കുകയായിരുന്നു.

 

Latest