Connect with us

Kerala

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി 15ന് ഹാജരാകും

ഈ മാസം 18-നുമുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണമെന്നുവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസയച്ചത്.

Published

|

Last Updated

കോഴിക്കോട് |  മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഈ മാസം 15ന് പോലീസില്‍ ഹാജരാകും. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലാകും ചോദ്യം ചെയ്യലിന് അദ്ദേഹം ഹാജരാകുക. കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഈ മാസം 18-നുമുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണമെന്നുവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസയച്ചത്.

കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തക അപമാനിക്കപ്പെട്ടതെന്നാണ് പരാതി. സംഭവത്തില്‍ ഐപിസി 354 എ വകുപ്പുപ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തത്. കേസില്‍ പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഈ ഹോട്ടലില്‍ നേരത്തെ പോലീസെത്തി തെളിവുകള്‍ രേഖരിക്കുകയും സിസിടിവി ദൃശ്യം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു

 

Latest