Connect with us

Kerala

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബര്‍ രണ്ട് മുതല്‍ 18 വരെ

തിരുവനന്തപുരം ഒന്നാം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബര്‍ രണ്ട് മുതല്‍ 18 വരെ നടക്കും. തിരുവനന്തപുരം ഒന്നാം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിലെ 95 സാക്ഷികളെ വിസ്തരിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ. വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയില്‍ നടക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 301, 304, മോട്ടോര്‍ വകുപ്പ് നിയമം 184 എഎന്നീ വകുപ്പ് പ്രകാരമാണ് വിചാരണ.

കോടതിയില്‍ നേരിട്ട് ഹാജരായ പ്രതി ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാന്‍ കോടതി തീരുമാനിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റെക്‌സ് ഹാജരാകും. 2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്.

 

Latest