Connect with us

Kerala

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിടുതല്‍ ഹരജിയുമായി പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍

മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമാണ് ഹരജിയിലെ വാദം

Published

|

Last Updated

തിരുവനന്തപുരം|  സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ വിടുതല്‍ ഹരജിയുമായി പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമാണ് ഹരജിയിലെ വാദം.അതേസമയം കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹരജിയില്‍ കോടതി ഇന്ന് വിധി ഇന്ന് പറയും.

നിരപരാധിയായ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ ആവശ്യം. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാല്‍, കേസില്‍ ഗൂഢാലോചനയില്‍ പങ്കുള്ള വഫയുടെ ഹരജി തള്ളണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.

 

Latest