Connect with us

Kerala

മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ് : പിതാവിനെ കോടതി വെറുതേവിട്ടു

2018ലാണ് കേസിനാസ്പദമായ സംഭവം.

Published

|

Last Updated

തലശ്ശേരി | മൂന്നു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പിതാവിനെ തലശ്ശേരി അതിവേഗ സ്‌പെഷ്യല്‍ കോടതി വെറുതെവിട്ടു. എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ മുഴപ്പിലങ്ങാട് സ്വദേശിയെയാണ് വെറുതെ വിട്ടിരിക്കുന്നത്. 2018ലാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയെ പിതാവ് വാടകവീട്ടില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. എന്നാല്‍ കുടുംബപ്രശ്‌നങ്ങളുടെ പേരിലും വീട് നിര്‍മിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടത് നിഷേധിച്ചതിലുമുള്ള വിരോധത്തിലും കുട്ടിയുടെ അമ്മ കെട്ടിച്ചമച്ച പരാതിയാണെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ച വാദം.  അഡ്വ വിപി രഞ്ജിത്ത് കുമാറാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായത്.പോലീസ് ഉദ്യോഗസ്ഥര്‍ ,ഡോക്ടര്‍ എന്നിവര്‍ ഉള്‍പ്പെടെ 15 സാക്ഷികളെ കേസില്‍ കോടതി വിസ്തരിച്ചതിന് ശേഷമാണ് വിധി.

 

Latest