Connect with us

Kerala

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; നാല് പേര്‍ പിടിയില്‍

കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

ഊരുട്ടുകാല സ്വദേശിയായ ആദിത്യന്‍ (23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലായിരുന്നു സംഭവം.

സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

 

Latest