Kerala
മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശം
ഫര്‍സീനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും നാട് കടത്തണമെന്നാണ് നിര്‍ദേശം

കണ്ണൂര്‍ | മുഖ്യമന്ത്രി പിണറായ ി വിജയനെ വിമാനത്തില്‍വെച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ്ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശം. ഇതിന് കണ്ണൂര്‍ ഡിഐജി ഓഫീസ് ജില്ലാ കലക്ടറുടെ അനുമതി തേടി.
ഫര്‍സീനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും നാട് കടത്തണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫര്‍സീന്‍
---- facebook comment plugin here -----