Connect with us

Kerala

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും കോടതിയുടെ പരിഗണനയില്‍

ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കണക്ക് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ന് കോടതിയെ അറിയിക്കും

Published

|

Last Updated

കൊച്ചി |  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗമക്കെടുക്കും. ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കണക്ക് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ന് കോടതിയെ അറിയിക്കും. ഫണ്ടിലെ നീക്കിയിരുപ്പ് തുകയില്‍ പല ആവശ്യങ്ങള്‍ക്കായി നേരത്തെ മാറ്റി വെച്ച പണത്തിന്റെ മൊത്തം കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കുക.

കണക്കുകകളില്‍ കൂടുതല്‍ വ്യക്തത വേണമെന്നും ഇതുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി നേരത്തെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മധ്യസ്ഥം വഹിക്കുകയാണ് ഉദ്ദേശമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നീക്കിയിരുപ്പായി ഉള്ള 700 കോടിയില്‍ 638 കോടി രൂപയും മുന്‍ ഉത്തരവുകള്‍ പ്രകാരം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ മാറ്റി വച്ചിരിക്കുകയാണെന്നാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

 

Latest