SULLY DEALS
കേസെടുത്തത് ജൂലൈയില്‍; സുള്ളി ഡീല്‍സില്‍ ആദ്യ അറസ്റ്റ്
സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബുള്ളി ഭായ് കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു
ന്യൂഡല്‍ഹി | മുസ്‌ലിം വനിതകള്‍ക്കെതിരെ അധിക്ഷേപ പ്രചരണം നടത്തിയെന്ന് കഴിഞ്ഞ ജൂലൈയില്‍ കണ്ടെത്തിയ സുള്ളി ഡീല്‍സ് ആപ്പ് കേസില്‍ ആദ്യ അറസ്റ്റ്. സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബുള്ളി ഭായ് കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ആപ്പ് നിര്‍മ്മിച്ച ഓംകരേഷ് താക്കൂറാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും പിടികൂടിയത്.
ബുള്ളി ഭായ് കേസില്‍ അറസ്റ്റിലായ എന്‍ജിനീറിംഗ് വിദ്യാര്‍ഥി നീരജ് ബിഷ്‌ണോയില്‍ നിന്നാണ് ഓംകരേഷാണ് സുള്ളി ഡീല്‍സിന് പിന്നിലെന്ന വിവരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗിറ്റ്ഹബ് ഉപയോഗിച്ചാണ് താന്‍ ആപ്പ് നിര്‍മ്മിച്ചതെന്ന് പ്രതി സമ്മതിച്ചു. ഇരുപത്തിയഞ്ചുകാരനായ പ്രതി ബി സി എ ബിരുദധാരിയാണ്.