Connect with us

Land Slide

പൂച്ചപ്രയില്‍ ഉരുള്‍പൊട്ടി; കക്കയത്ത് മണ്ണിടിച്ചില്‍

വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Published

|

Last Updated

ഇടുക്കി/ കോഴിക്കോട് | കനത്ത മഴയില്‍ ഇടുക്കി പൂച്ചപ്രയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കര്‍ കണക്കിന് കൃഷിയും ഉരുള്‍പൊട്ടലില്‍ നശിച്ചു.

കോഴിക്കോട് ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28-ാം മൈലില്‍ലും മണ്ണിടിച്ചിലുണ്ടായി. കക്കയം പേരിയ മലയിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇന്നാണ് മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടത്. കോഴിഫാം തകരുകയും അമ്പതോളം കവുങ്ങുകള്‍ നശിക്കുകയും ചെയ്തു. വീടുകള്‍ക്ക് നാശമുണ്ടായിട്ടില്ല. ഇവിടെ ഒരു ഷെഡ് മാത്രമാണുണ്ടായിരുന്നത്. അടിവാരത്താണ് വീടുകളുള്ളത്.