Connect with us

ഖത്തർ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചർച്ചകളെ തുടർന്ന് ഗസ്സയിൽ നിലവിൽ വന്ന ആറ് ദിവസത്തെ വെടിനിർത്തലിന്റെ കാലാവധി അവസാനിച്ചതോടെ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇസ്റാഈൽ. ഗസ്സയിൽ ഹമാസിന് എതിരായ ആക്രമണം പുനരാരംഭിച്ചതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുകയാണെന്ന് ഇസ്റാഈൽ സൈന്യം എക്സ് പോസ്റ്റിൽ പറഞ്ഞു. ഇസ്റാഈൽ അതിർത്തിയിലേക്ക് വെടിവെപ്പ് നടത്തി ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇസ്റാഈൽ ആക്രമണം തുടങ്ങിയത്.

 

വീഡിയോ കാണാം

Latest