Connect with us

Kerala

കേന്ദ്രം അനുമതി നല്‍കുന്നില്ല; കെ റെയില്‍ പദ്ധതിയുമായി തത്ക്കാലം മുന്നോട്ടില്ല: മുഖ്യമന്ത്രി

ഒരിക്കല്‍ പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Published

|

Last Updated

കണ്ണൂര്‍ |  കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ തത്ക്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ മാത്രം വിചാരിച്ചാല്‍ പദ്ധതി നടപ്പാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വേയുടെ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റ അനുമതിയോടെ മാത്രമേ നടപ്പാക്കാനാവൂ. കേന്ദ്രം ഇപ്പോള്‍ പദ്ധതിക്ക് അനുകൂലമായി പ്രതികരിക്കുന്നില്ല. എന്നാല്‍ ഒരിക്കല്‍ പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

കെ റെയിലിനെ നഖശിഖാന്തം എതിര്‍ത്തവര്‍ വന്ദേ ഭാരത് വന്നപ്പോള്‍ കണ്ട കാഴ്ച എന്താണ്. ഞങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല ഇത്. ഇപ്പോള്‍ തത്കാലം ഞങ്ങളായിട്ട് അത് മുന്നോട്ട് കൊണ്ടുപോകുന്നില്ല -മുഖ്യമന്ത്രി വ്യക്തമാക്കി

Latest