Connect with us

National

കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി കേന്ദ്രം വീണ്ടും നീട്ടി

പതിനൊന്ന് അംഗ കമ്മിറ്റിയുടെ അധ്യക്ഷന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം സെക്രട്ടറി രാജേഷ് വര്‍മ്മയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | കമ്പനീസ് അക്ട്, എല്‍ എല്‍ പി ആക്ട് എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി നീട്ടി. രണ്ടാം തവണയാണ് കമ്മിറ്റിയുടെ കാലാവധി നീട്ടുന്നത്. 2019 സെപ്തംബറില്‍ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ ഈ കമ്മിറ്റിയുടെ കാലാവധി നീട്ടിയിരുന്നു.

പതിനൊന്ന് അംഗ കമ്മിറ്റിയുടെ അധ്യക്ഷന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം സെക്രട്ടറി രാജേഷ് വര്‍മ്മയാണ്. വിപണിയെ ശക്തിപ്പെടുത്താനും കൂടുതല്‍ സംരംഭങ്ങളെ ആകര്‍ഷിക്കാനും അതുവഴി രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്താനുമുള്ള നയങ്ങളുടെ ഭാഗമായുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നാണ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് മുന്‍ നിര്‍ത്തിയാണ് 2019 ഈ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ചത്. 2021 സെപ്തംബര്‍ 17 വരെയായായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമിതിയുടെ കാലാവധി കഴിഞ്ഞ വര്‍ഷം നീട്ടി നല്‍കിയത്.

Latest