Connect with us

suspension of mps

മാപ്പ് പറഞ്ഞാല്‍ എം പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് വീണ്ടും കേന്ദ്രം

'സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ലിമെന്റ് അംഗങ്ങള്‍ സഭകളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തി'

Published

|

Last Updated

ന്യൂഡല്‍ഹി | സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷപാര്‍ട്ടികളിലെ എം പിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്ന് വീണ്ടും കേന്ദ്രം. ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അറിയിച്ചതാണിത്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ലിമെന്റ് അംഗങ്ങള്‍ സഭകളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തി. അവര്‍ മാപ്പ് പറയുകയാണെങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. സഭയുടെ അന്തസ്സിന് കോട്ടം തട്ടുന്നത് എന്തെങ്കിലും എം പിമാര്‍ ചെയ്താല്‍ അവര്‍ മാപ്പ് പറയുന്നതാണ് കീഴ്‌വഴക്കമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest