Connect with us

Kerala

നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കുമെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍

യെമനിലെത്തി ചര്‍ച്ച നടത്താനുള്ള സഹായവും നല്‍കുമെന്നും കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി അപ്പീല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം. യെമനിലെത്തി ചര്‍ച്ച നടത്താനുള്ള സഹായവും നല്‍കുമെന്നും കേന്ദ്രം ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു. യെമന്‍ സുപ്രീം കോടതിയിലാകും അപ്പീല്‍ നല്‍കുക.യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ശരീഅ നിയമപ്രകാരം വധശിക്ഷ ഒഴിവാക്കാന്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ആശ്രിതര്‍ക്ക് ദയാധനം നല്‍കി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നടപടി വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് സന്‍ആയിലെ അപ്പീല്‍ കോടതി പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത്. തുടര്‍ന്ന് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ‘സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ ഡല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു

 

Latest