central vista
സെന്‍ട്രല്‍ വിസ്തക്കെതിരായ ഹരജി പിഴ സഹിതം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം നടക്കുന്ന ഇടങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിനോദത്തിനായും മറ്റും വന്നിരിക്കാനുള്ള ഇടങ്ങളാണെന്ന് ചൂണ്ടക്കാട്ടിയാണ് ഹരജി നല്‍കിയത്
ന്യൂഡല്‍ഹി | സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ നല്‍കിയ ഹരജി പിഴ സഹിതം തള്ളണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നവംബര്‍ 12 നകം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം നടക്കുന്ന ഇടങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിനോദത്തിനായും മറ്റും വന്നിരിക്കാനുള്ള ഇടങ്ങളാണെന്ന് ചൂണ്ടക്കാട്ടിയാണ് ഹരജി നല്‍കിയത്.
കേസ് നവംബര്‍ 16 ന് പരിഗണിക്കും. പദ്ധതി പ്രവര്‍ചത്തനങ്ങള്‍ നടക്കുന്ന സ്ഥലം കഴിഞ്ഞ 90 വര്‍ഷമായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇത്രയും കാലമായി യാതൊരു വിനോദോപാധിക്കും സ്ഥലം വിട്ട് നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു.