Connect with us

National

2025 ഒക്ടോബര്‍ മുതല്‍ ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധമാക്കി കേന്ദ്രം

പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടണ്‍ മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള എന്‍ 2 വിഭാഗത്തിലുള്ള ട്രക്കുകള്‍ക്കും 12 ടണ്ണിന് മുകളില്‍ ഭാരമുള്ള എന്‍3 ട്രക്കുകള്‍ക്കുമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് നിര്‍മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടണ്‍ മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള എന്‍ 2 വിഭാഗത്തിലുള്ള ട്രക്കുകള്‍ക്കും 12 ടണ്ണിന് മുകളില്‍ ഭാരമുള്ള എന്‍3 ട്രക്കുകള്‍ക്കുമാണ്.

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറച്ച് ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കുകയും ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാനും ഈ തീരുമാനം നല്ലതാണെന്നാണ് വിലയിരുത്തല്‍. കാബിനില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തുമെന്നും കേന്ദ്രം അറിയിച്ചു.