Kerala
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ തത്കാലം അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്രം
ഗള്‍ഫ് പ്രവാസികളുടെ പ്രധാന ഹബ് ആയ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തത് വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്കുണ്ടാക്കുന്നത്.
ന്യൂഡല്‍ഹി | കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടനെ അനുവദിക്കേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം. രണ്ട് മാസത്തിന് ശേഷം മാത്രമേ ഇനി ഇക്കാര്യം പരിഗണിക്കൂ.
കഴിഞ്ഞ വര്‍ഷം കരിപ്പൂരിലുണ്ടായ എയര്‍ ഇന്ത്യ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദമായി പഠിക്കും. ഇതിനായി വ്യോമയാന സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈയടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഗള്‍ഫ് പ്രവാസികളുടെ പ്രധാന ഹബ് ആയ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തത് വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്കുണ്ടാക്കുന്നത്. ഇതുകാരണം തിരക്ക് വര്‍ധിക്കുകയും ടിക്കറ്റ് വില കുത്തനെ ഉയരുന്നുമുണ്ട്. ഇതിന് പുറമെ, കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കരിപ്പൂരുമുണ്ട്.