Connect with us

Kerala

വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ എന്നിവയ്ക്കായി കേന്ദ്രം 1,059 കോടി രൂപ അനുവദിച്ചു

50 വര്‍ഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടില്ല

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം 1,059 കോടി രൂപ അനുവദിച്ചു. 50 വര്‍ഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം അറിയിച്ചത്.

2024 -2025 സാമ്പത്തിക വര്‍ഷത്തേക്കാണ് ഈ തുക അനുവദിച്ചത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടാത്ത തുക ആണ്. സംസ്ഥാനം ആവശ്യപ്പെട്ട വയനാട് പാക്കേജ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ക്കും ഉടന്‍ നടപടിയുണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു.