ews reservation
മുന്നാക്ക സംവരണ വരുമാന പരിധി ഈ വര്‍ഷം എട്ട് ലക്ഷമായി തുടരുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
സംവരണ മാനദണ്ഡങ്ങളിലെ മാറ്റങ്ങള്‍ അടുത്ത വര്‍ഷം മുതലായിരിക്കും നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
ന്യൂഡല്‍ഹി | മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വര്‍ഷം എട്ട് ലക്ഷമായി തന്നെ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയെ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. സംവരണ മാനദണ്ഡങ്ങളിലെ മാറ്റങ്ങള്‍ അടുത്ത വര്‍ഷം മുതലായിരിക്കും നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിദഗ്ധ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനമെന്നും കേന്ദ്രം.
എട്ട് ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ച് ഈ വര്‍ഷം നീറ്റ് പി ജി പ്രവേശനം നടത്തുമെന്നും സര്‍ക്കാര്‍ കോടതയില്‍. 1000 സ്‌ക്വയര്‍ഫീറ്റില്‍ കൂടുതല്‍ വീടുള്ളവര്‍ക്ക് സംവരണം കിട്ടില്ല എന്ന മാനദണ്ഡം ഒഴിവാക്കിയിട്ടുണ്ട്.
എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാന്‍ തയ്യാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു.